ചുവന്ന് തുടുത്ത് എംജി; സെനറ്റ്, സ്റ്റുഡന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും തൂത്തുവാരി എസ്എഫ്‌ഐ

കോട്ടയം: എംജി സര്‍വകലാശാലയുടെ സെനെറ്റിലേക്കും സ്റ്റുഡന്റ്‌സ് കൗണ്‍സിലിലേക്കുമുള്ള തെരഞ്ഞെടുപ്പില്‍ ആകെയുള്ള 30 സീറ്റുകളിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരാണ് വോട്ട് ചെയ്തത്.

സെനറ്റ് ജനറല്‍ വിഭാഗത്തില്‍ പി എം ആര്‍ഷോ (മഹാരാജാസ് കോളേജ് എറണാകുളം), ആദര്‍ശ് സുരേന്ദ്രന്‍ (ഡിബി കോളേജ് തലയോലപ്പറമ്പ്), ജെയ്‌സണ്‍ ജോസഫ് സാജന്‍ (മൗണ്ട് സീയോന്‍ ലോ കോളേജ് പത്തനംതിട്ട), പി എസ് യദുകൃഷ്ണന്‍ (ഏറ്റുമാനൂരപ്പന്‍ കോളേജ്), ശ്രീജിത്ത് രമേശ് (കോ ഓപറേറ്റീവ് സ്‌കൂള്‍ ഓഫ് ലോ തൊടുപുഴ), വിദ്യാര്‍ഥിനി വിഭാഗത്തില്‍ അജ്മില ഷാന്‍ (മഹാരാജാസ് കോളേജ് എറണാകുളം), ആര്‍ ആദിത്യ (സെന്റ് സേവിയേഴ്‌സ് കോളേജ് വൈക്കം), ടി എസ് ഐശ്വര്യ (സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ്, എം ജി സര്‍വകലാശാല കോട്ടയം), അലീഷാ ചാന്ദ്‌നി (കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട), ഗായത്രി എം രാജു (ഗവ. കോളേജ് കട്ടപ്പന), ഗവേഷണ വിദ്യാര്‍ഥി വിഭാഗത്തില്‍ നവീന്‍ കെ ഫ്രാന്‍സിസ് ( സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട് ആന്‍ഡ് ഡവ. സ്റ്റഡീസ്), പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥി വിഭാഗത്തില്‍ അശ്വിന്‍ അനില്‍ (സിഎസ്‌ഐ കോളേജ് ഫോര്‍ ലീഗല്‍ സ്റ്റഡീസ്, കാണക്കാരി ).

എസ്ടി വിഭാഗത്തില്‍ കെ ജെ ജിതിന്‍ (മഹാരാജാസ്), ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ എസ് മുഹമ്മദ് അബ്ബാസ് (ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം പുല്ലരിക്കുന്ന്), എസ്സി വിഭാഗത്തില്‍ എന്‍ എസ് സൂരജ് (റൂറല്‍ അക്കാദമി ഫോര്‍ മാനേജ്മന്റ് സ്റ്റഡീസ്, കഴുപ്പിള്ളി ) എന്നിവരും സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ജനറല്‍ വിഭാഗത്തില്‍ പി കെ വിവേക് (ഗവ. ലോ കോളേജ് എറണാകുളം ), പി എസ് വിഘ്‌നേഷ് (സെന്റ് മേരീസ് കോളേജ് മണര്‍കാട്), അനന്ദു വിജയന്‍ (എല്‍ദോ മാര്‍ ബസേലിയസ് കോളേജ് കോതമംഗലം), ടിന്റോ വിന്‍സെന്റ് (നിര്‍മല കോളേജ് മൂവാറ്റുപുഴ), ഡെല്‍വിന്‍ കെ വര്‍ഗീസ് (സെന്റ് തോമസ് കോളേജ് കോന്നി), അഭിഷേക് വിജയന്‍ (ഡിബി പമ്പ കോളേജ് പരുമല), ടോണി കുര്യാക്കോസ് (ഗവ കോളേജ് കട്ടപ്പന), ആര്‍ മണികണ്ഠന്‍(കോളേജ് ഓഫ് അപ്പ്‌ളൈഡ് സയന്‍സ് അഞ്ചുനാട്, മറയൂര്‍), സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ വിദ്യാര്‍ഥിനി വിഭാഗത്തില്‍ ഗ്രീഷ്മ വിജയ് (സിഎസ്‌ഐ കോളേജ് ഫോര്‍ ലീഗല്‍ സ്റ്റഡീസ്, കാണക്കാരി), വി അരുന്ധതി ഗിരി (മഹാരാജാസ് കോളേജ് എറണാകുളം), സ്‌റ്റേനി മേരി എബ്രഹാം (സെന്റ് തോമസ് കോളേജ് റാന്നി ), ബി അനഘ (ശ്രീ നാരായണ ലോ കോളേജ് പൂത്തോട്ട), പി എസ് കാവ്യശ്രീ (ദേവസ്വം ബോര്‍ഡ് കോളേജ് കീഴൂര്‍), എസ്സി/എസ്ടി വിഭാഗത്തില്‍ അഭിജിത് തങ്കച്ചന്‍ (കെഇ കോളേജ് മാന്നാനം), പ്രതീഷ് മോന്‍ വിനോ (കോളേജ് ഓഫ് അപ്പ്‌ളൈഡ് സയന്‍സ് കുട്ടിക്കാനം) എന്നിവരെയും തെരഞ്ഞെടുത്തു.

ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് കെഎസ് യുവിന് കൗണ്‍സിലര്‍മാരെ വോട്ട് ചെയ്യിക്കാന്‍ കഴിഞ്ഞില്ല. കെഎസ് യു നേതൃത്വംകൊടുത്ത എസ്എഫ്‌ഐ വിരുദ്ധ സഖ്യം നിഷ്പ്രഭമായി.

Top