സകല അപവാദ പ്രചരണങ്ങൾക്കും തിരിച്ചടി നൽകി എസ്.എഫ്.ഐ വിജയം

പവാദ പ്രചരണങ്ങള്‍ക്കു മേല്‍ സംസ്ഥാനത്ത് ആദ്യ വിജയം നേടി എസ്.എഫ്.ഐ.

തൃശൂരിലെ പ്രശസ്തമായ സെന്റ് തോമസ് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിലാണ് തകപ്പന്‍ വിജയം എസ്.എഫ്.ഐ കരസ്ഥമാക്കിയത്. 9 ല്‍ എട്ടു സീറ്റിലും വിജയിച്ചത് എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്.

കെ.എസ്.യു – എ.ബി.വി.പി സഖ്യത്തെ നേരിട്ടാണ് ഈ തിളക്കമാര്‍ന്ന വിജയം എസ്.എഫ്.ഐ കരസ്ഥമാക്കിയത്.

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം മുന്‍നിര്‍ത്തി എസ്.എഫ്.ഐയെ വേട്ടയാടിയവര്‍ക്കുള്ള കനത്ത പ്രഹരമാണ് ഈ വിജയം. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് തെരുവിലിറങ്ങിയ ഒരു ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികളും എസ്.എഫ്.ഐക്കെതിരായ നീക്കത്തിനുള്ള മാസ് മറുപടിയാണ് നല്‍കിയിരുന്നത്.

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം തന്നെ ആയിരുന്നു സെന്റ് തോമസ് കോളജിലും കെ.എസ്.യു – എ.ബി.വി.പി സംഘടനകള്‍ മുഖ്യ പ്രചരണമാക്കിയിരുന്നത്. കൊലയാളികളുടെ സംഘടന എന്ന രൂപത്തിലായിരുന്നു ചിത്രീകരണം. ഇതിനെ എസ്.എഫ്.ഐ ക്ക് നഷ്ടമായ 33 രക്തസാക്ഷികളുടെ ചരിത്രം ചൂണ്ടിക്കാട്ടിയാണ് എസ്.എഫ്.ഐ പ്രതിരോധിച്ചിരുന്നത്.

മാധ്യമങ്ങള്‍ ഉള്‍പ്പെടെ വളഞ്ഞിട്ട് ആക്രമിച്ചിട്ടും എസ്.എഫ്.ഐയെ പിടിച്ചുകെട്ടാന്‍ കഴിയാതിരുന്നത് കോണ്‍ഗ്രസ്സ് – ബി.ജെ.പി നേതൃത്വങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്.

ഇനി ആഗസ്റ്റ് അവസാന വാരം നടക്കുന്ന സംസ്ഥാനത്തെ മറ്റു കോളജുകളിലെ തിരഞ്ഞെടുപ്പില്‍ എങ്ങനെ വിജയിക്കാന്‍ കഴിയുമെന്ന ചോദ്യമാണ് അവരുടെ ഉറക്കം കെടുത്തുന്നത്. സി.പി.ഐയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ഐ.എസ്.എഫിനെ അടക്കം കൂട്ട് പിടിച്ച് സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ വിരുദ്ധമുന്നണി ഉണ്ടാക്കുവാനായിരുന്നു പ്രതിപക്ഷ സംഘടനകള്‍ തീരുമാനിച്ചിരുന്നത്. ആ ‘പണി’യാണിപ്പോള്‍ പാളിയിരിക്കുന്നത്.

എസ്.എഫ്.ഐയെ എല്ലാവരും ചേര്‍ന്ന് ആക്രമിച്ചപ്പോള്‍ അവസാനത്തെ അനുഭാവിയെയും രംഗത്തിറക്കാന്‍ എസ്.എഫ്.ഐ നേതൃത്വത്തിന് കഴിഞ്ഞു.മാധ്യമങ്ങളുടെ ഏകപക്ഷീയമായ വേട്ടക്ക് എതിരായ വിദ്യാര്‍ത്ഥികളുടെ വിധിയെഴുത്ത് കൂടിയാണിത്.

തൃശൂര്‍ സെന്റ് തോമസ് കോളജിലെ വിജയിച്ച യൂണിയന്‍ ഭാരവാഹികള്‍ ഇവരാണ്, ചെയര്‍മാന്‍: അശ്വിന്‍.കെ, വൈസ് ചെയര്‍മാന്‍: അനീറ്റ മാത്യു, ജനറല്‍ സെക്രട്ടറി ജിതിന്‍ പ്രഫുല്‍ ഇ, യു.യു.സി മാളവിക വിക്രമന്‍ ജോ സെക്രട്ടറി ഹരിത ഇ ചന്ദ്രന്‍ , ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ആഷിക് ബിന്‍ അബ്ദുള്‍ ലത്തീഫ് ,മാഗസിന്‍ എഡിറ്റര്‍: ഫെര്‍ജിന്‍ ജയിംസ്, ജന. ക്യാപ്റ്റന്‍ :ആദിത്യന്‍ എം ഗിരീഷ്, എസ്.എഫ്.ഐക്ക് മികച്ച വിജയം സമ്മാനിച്ച വിദ്യാര്‍ത്ഥികളെ സംസ്ഥാന – ജില്ലാ കമ്മറ്റികള്‍ അഭിനന്ദിച്ചു.

Top