‘ദ കേരള സ്റ്റോറി’ ജെഎൻയുവിൽ പ്രദർശിപ്പിക്കാൻ എബിവിപി; തടയുമെന്ന് എസ്എഫ്ഐ

ദില്ലി : വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി’യുടെ പ്രദർശനം തടയുമെന്ന് എസ്എഫ്ഐ. വൈകുന്നേരം നാല് മണിക്ക് ജെഎൻയുവിൽ സെലക്ടീവ് സ്ക്രീനിംഗ് നടത്തുമെന്ന എബിവിപി പ്രഖ്യാപനത്തിനെതിരെയാണ് എസ് എഫ് ഐ യുടെ പ്രതിഷേധം. അതേസമയം എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ അമൃത് ലാല്‍ ഷായാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

ഒപ്പം ചിത്രത്തിന്റെ വിവിധ ഇടങ്ങളിലായി സംഭാഷണങ്ങള്‍ അടക്കം പത്ത് മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നു എന്ന സംഭാഷണം ഉൾപ്പെടെയുള്ളവയാണ് മാറ്റം വരുത്താൻ ആവശ്യപ്പെട്ട ഭാഗങ്ങൾ. ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണ ഭാഗം, ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അവസരവാദിയാണ് എന്ന പറയുന്നിടത്ത് നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് എന്നതില്‍ ഇന്ത്യന്‍ എന്ന് നീക്കം ചെയ്യണം, അവസാനം കാണിക്കുന്ന തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍ മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് പറയുന്നു.

Top