കാലിക്കറ്റ് സർവ്വകലാശാലാ കാമ്പസിലും എസ്.എഫ്.ഐ

തേഞ്ഞിപ്പാലം : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്‍സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകളും തൂത്തുവാരി എസ് എഫ് ഐക്ക് തകര്‍പ്പന്‍ വിജയം. എം എസ് എഫ് – കെ എസ് യു മുന്നണിക്ക് ഒരു സീറ്റുപോലും നേടാനായില്ല.

ചെയര്‍മാനായി ഫോക്ക് ലോര്‍ പഠന വിഭാഗത്തിലെ ഇ ബിതുലും ജനറല്‍ സെക്രട്ടറിയായി ഫോക്ക് ലോറിലെ തന്നെ സി ജയസംഗീതും മികച്ച വിജയം നേടി. ആകെ പോള്‍ ചെയ്ത 1553 വോട്ടുകളില്‍ 1000 ത്തിലേറെ വോട്ടുകള്‍ എസ് എഫ് ഐയുടെ ഓരോ സ്ഥാനാര്‍ത്ഥികളും നേടി.

ഇംഗ്ലീഷ് പഠന വിഭാഗത്തിലെ ടി ജി അന്‍ജുവാണ് വൈസ് ചെയര്‍മാന്‍. ലൈഫ് സയന്‍സ് വിദ്യാര്‍ത്ഥിനി കെ ചിത്ര ജോയന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കോമേഴ്സ് പഠന വിഭാഗത്തിലെ പി അതുല്‍ കൃഷ്ണനാണ് ഫൈന്‍ ആര്‍ട്സ് സെക്രട്ടറി.

എഡിറ്ററായി ചരിത്ര വിഭാഗം വിദ്യാര്‍ത്ഥി കെ പി ബിബിന്‍ ദേവ് വിജയിച്ചു. കായിക വിഭാഗത്തിലെ എം പി എഡ് വിദ്യാര്‍ത്ഥി ആഷിഖ് അലിയാണ് ജനറല്‍ ക്യാപ്റ്റന്‍ .ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷനിലെ എ സജിനും മലയാളം പഠന വിഭാഗത്തിലെ എസ് എ ആദിത്യയുമാണ് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍.

തൃശൂര്‍ ജോണ്‍ മത്തായി സെന്ററില്‍ നിന്നുള്ള പ്രതിനിധിയായി ഡ്രാമയിലെ കെ കെ സുബിനും മികച്ച വിജയം നേടി.

Top