SFI-National leaders-V.P Sanu-Vikram Sing

സിക്കര്‍(രാജസ്ഥാന്‍): എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി വി.പി സാനു(കേരളം)വിനേയും ജനറല്‍ സെക്രട്ടറിയായി വിക്രംസിങ്ങി(ഹിമാചല്‍പ്രദേശ്)നെയും തെരഞ്ഞെടുത്തു. രാജസ്ഥാനിലെ സിക്കറില്‍ ചേര്‍ന്ന 15ാം അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാവവാഹികളെ തെരഞ്ഞെടുത്തത്. 20 അംഗ സെക്രട്ടറിയേറ്റും 94 അംഗ കേന്ദ്രകമ്മിറ്റിയും ചുമതലയേറ്റു.

നിലവില്‍ സംസ്ഥാന പ്രസിഡന്റായ സാനു മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്.

ഹിമാചല്‍പ്രദേശ് സംസ്ഥാന പ്രസിഡന്റായ വിക്രംസിങ്ങ്‌ നിലവില്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമാണ്.

കേരള സംസ്ഥാന സെക്രട്ടറി എം.വിജിന്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായിരുന്ന റിതബ്രത ബാനര്‍ജി, പ്രസിഡണ്ട് വി ശിവദാസന്‍ എന്നിവര്‍ സംഘടനാരംഗത്തു നിന്നും വിടവാങ്ങി. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേല്‍ രണ്ടുദിവസം നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് റിതബ്രത ബാനര്‍ജി മറുപടി നല്‍കി.

കലാലായങ്ങളിലെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാനായി പോരാടുക, വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന ജാതീയവംശീയ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ രംഗത്തിറങ്ങുക, വാണിജ്യവത്കരണ നയങ്ങളെ ചെറുത്തു തോല്‍പ്പിക്കുക തുടങ്ങിയ തീരുമാനങ്ങല്‍ എടുത്താണ് 15ാം അഖിലേന്ത്യാ സമ്മേളനം സമാപിച്ചത്.

Top