എസ്.എഫ്.ഐ-എം.എസ്.എഫ് സംഘര്‍ഷം ; പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍

MSF

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍. എസ്.എഫ്.ഐ-എം.എസ്.എഫ് സംഘര്‍ഷത്തെ തുടര്‍ന്ന് പ്രകടനമായി എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയിലെ മുസ്ലീം ലീഗ് നിയോജക മണ്ഡലം കമ്മറ്റി ഓഫീസ് അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഉച്ചക്ക് ശേഷം പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അങ്ങാടിപ്പുറത്തെ ഗവണ്‍െമെന്റ് പോളിടെക്‌നിക്ക് കോളജിലുണ്ടായ എസ്.എഫ്.ഐ-എം.എസ്.എഫ് സംഘര്‍ഷത്തിന് തുടര്‍ച്ചയായി ഒരു സംഘമാളുകളെത്തി എസ്.എഫ്.ഐ വിദ്യാര്‍ഥികളെ മര്‍ദിച്ചെന്നാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ പെരിന്തല്‍മണ്ണ ലീഗ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

Top