പത്തനംതിട്ടയില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

blood

തിരുവനന്തപുരം: പത്തനംതിട്ട മാന്തുകയില്‍ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞു മടങ്ങിയ സിപി എം പന്തളം എല്‍സി അംഗവും എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ മങ്ങാരം സന്ദീപ് നിവാസില്‍ സന്ദീപ് കുമാര്‍ (27), എസ്എഫ്‌ഐ പന്തളം ഏരിയാ വൈസ് പ്രസിഡന്റ് തോന്നല്ലൂര്‍ ഉളമയില്‍ ഷെഫീക് (21) എന്നിവരെയാണ് വെട്ടിയത്.

സിപിഎം ജില്ലാ സമ്മേളനത്തിന്റെ പതാക ജാഥ കഴിഞ്ഞ് മടങ്ങുകയായിരുന്ന സന്ദീപ് കുമാറിനെയും ഷെഫീക്കിനെയും എം സി റോഡില്‍ മാന്തുക ഗവ. യു. പി.സ്‌കൂളിന് സമീപം രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗ സംഘം വെട്ടുകയായിരുന്നു.

തുടര്‍ന്ന് ഇതേ സംഘം എം സി റോഡില്‍ കത്തോലിക്കാ പള്ളിക്കു സമീപമുള്ള തട്ടുകടയില്‍ കയറി ആക്രമണം നടത്തി.തട്ടുകട ഉടമ സത്യനും (35) പരിക്കേറ്റു.

അക്രമത്തിന് പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണെന്ന് സിപിഎം ആരോപിച്ചു.

Top