sfi march – ksu – thiruvanthapuram – la academy

തിരുവനന്തപുരം: ലാ അക്കാഡമിയിലെ കെഎസ്‌യു അക്രമത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.

ബാരിക്കേഡ് ഭേദിച്ച് സെക്രട്ടേറിയറ്റിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുമുന്നിലെത്തിയത്.

നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധയോഗം നടത്തി.

Top