കിട്ടിയ അവസരത്തില്‍ പലരും എസ്എഫ്‌ഐയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണ്…

തൃപ്പൂണിത്തുറ: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസില്‍ പ്രതികരണവുമായി എംഎല്‍എ എം. സ്വരാജ്. യൂണിവേഴ്സിറ്റി വിഷയത്തില്‍ എസ്എഫ്ഐക്കാര്‍ക്ക് തെറ്റുപറ്റിയിട്ടുണ്ട്. ഒരു ന്യായീകരണവുമില്ല. മാതൃകാപരമായി അവരാ തെറ്റ് തിരുത്തുകയാണ്. കരുത്തോടെ അവര്‍ തെറ്റുതിരുത്തി മുന്നോട്ടു പോകും.

എസ്എഫ്ഐയ്ക്ക് നിരക്കാത്തതൊന്നും എസ്എഫ്ഐയില്‍ ഉണ്ടാവില്ലെന്നും, എന്നാല്‍ ഈ തക്കത്തില്‍ എസ്എഫ്ഐയെ പലരും ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും, സംഘടനയെ ഭസ്മീകരിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

Top