കുട്ടനല്ലൂര്‍ സര്‍ക്കാര്‍ കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം; ആറുപേര്‍ക്ക് പരിക്ക്

തൃശൂര്‍: കുട്ടനല്ലൂര്‍ സര്‍ക്കാര്‍ കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം. ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. വിഘ്‌നേഷ്, രാഹുല്‍, ഡിബിന്‍, ആകാശ്, ജഗന്‍, ഹൃഷി എന്നീ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തൃശൂര്‍ കോഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട ഹെല്‍പ്പ് ഡെസ്‌കിനെ കുറിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സമാനമായ നിലയില്‍ മൂന്നാഴ്ച്ചകള്‍ക്ക് മുന്‍പ് തൃശൂര്‍ സര്‍ക്കാര്‍ ലോ കോളജിലും സംഘര്‍ഷമുണ്ടായിരുന്നു.

Top