കണ്ണൂർ, കാലിക്കറ്റ് സർവ്വകലാശാലകളിൽ തൂത്ത് വാരി എസ്.എഫ്.ഐ

sfi

കോഴിക്കോട് : കണ്ണൂര്‍, കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളജുകളില്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് വന്‍ വിജയം.

എ.ബി.വി.പി യൂണിയന്‍ ഭരിച്ചിരുന്ന മഞ്ചേശ്വരം കോളജ് എസ്.എഫ് ഐ തിരിച്ച് പിടിച്ചു. കാസര്‍ഗോഡ് ഗവ.കോളേജിലും യു.ഡി.എസ്.എഫിനെ തകര്‍ത്ത് എസ് എഫ് ഐ ആധിപത്യം സ്ഥാപിച്ചു.

എബിവിപി യുണിയന്‍ ഭരിച്ചിരുന്ന ഐ.എച്ച്.ആര്‍.ഡി കൊടുങ്ങല്ലൂര്‍ കോളേജ് യൂണിയനും എസ്.എഫ്.ഐ പിടിച്ചെടുത്തു

മലപ്പുറം അരീക്കോട് സുല്ലമുസ്സലാമിലും എസ്.എഫ്.ഐ ചരിത്ര വിജയം നേടി. 21 വര്‍ഷത്തെ എം.എസ്.എഫ് കോട്ടയാണ് ഇവിടെ തകര്‍ന്നടിഞ്ഞത്.

എബിവിപി കോട്ട തകര്‍ത്ത് കല്ലേപ്പുള്ളി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ 13-13 സീറ്റിലും വന്‍ ഭൂരിപക്ഷത്തിലാണ് എസ്.എഫ്‌ഐക്ക് വിജയം ഉണ്ടായത്.

പാലേമാട് എസ് വി പി കെ കോളേജ്, കെ എം സി ടി കോളേജ് കുറ്റിപ്പുറം, സഫ കോളേജ് പൂക്കാട്ടിരി, മലബാര്‍ കോളേജ് മാണൂര്‍ എന്നിവ എംഎസ്എഫ്-കെ.എസ്.യു സഖ്യത്തില്‍നിന്ന് പിടിച്ചെടുത്തു.

ഒല്ലൂര്‍ ഗവ. ആര്‍ട്‌സ്ആന്‍ഡ് സയന്‍സ് കോളേജ്, കൊടുങ്ങല്ലൂര്‍ ഐഎച്ച് ആര്‍ഡി കോളേജ് എന്നിവ എബിവിപിയില്‍ നിന്നും പൊയ്യ എയിംസ് ലോകോളേജ്
കെ.എസ്.യുവില്‍നിന്നും പിടിച്ചെടുത്തു. അഞ്ചിടത്ത് എസ്എഫ്‌ഐക്ക് എതിരില്ലായിരുന്നു.

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴില്‍ തെരഞ്ഞെടുപ്പ് നടന്ന 69 കോളേജുകളില്‍ 57 കോളേജ് യൂണിയനുകളും എസ്.എഫ്.ഐയാണ് സ്വന്തമാക്കിയത്.

കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളേജുകളിലും എസ്.എഫ്.ഐ ആധിപത്യം പ്രകടമാണ്. ഭൂരിപക്ഷം കോളേജ് യൂണിയനുകളും എസ്.എഫ്.ഐയാണ് തൂത്തുവാരിയത്.

വയനാട് തെരഞ്ഞെടുപ്പ് നടന്ന 13 കോളേജുകളില്‍ ഒമ്പതിലും എസ്എഫ്ഐ വിജയിച്ചു. 20 യുയുസിമാരില്‍ 15 ഉംനേടി. പാലക്കാട് തെരഞ്ഞെടുപ്പ് നടന്ന 38ല്‍ 30ലും വിജയിച്ചു. 43 യുയുസിമാരും എസ്എഫ്ഐ പ്രതിനിധികള്‍. പത്തോളം കോളേജുകളില്‍ എതിരുണ്ടായില്ല.

താനൂര്‍ ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് യൂണിയനില്‍ മുഴുവന്‍ സീറ്റും എസ്എഫ്ഐക്കാണ്. എട്ട് ജനറല്‍ സീറ്റുകളിലും വിജയിച്ചാണ് എസ്.എഫ്.ഐ യൂണിയന്‍ നിലനിര്‍ത്തിയിരിക്കുന്നത്.

തുടര്‍ച്ചയായി മൂന്നാം തവണയാണ് എസ്എഫ്ഐ യൂണിയന്‍ നേടുന്നത്. കെ ആസിഫ ( ചെയര്‍പേഴ്സണ്‍), ഇ ആര്‍ ശ്രീതു ( വൈസ് ചെയര്‍മാന്‍), ജെഎസ് ശ്രാവണ്‍( ജനറല്‍ സെക്രട്ടറി) കെ ശ്രീനിത (ജോ.സെക്രട്ടറി), കെ അര്‍ജുന്‍ (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി), എം പി നദീര്‍ സല്‍മാന്‍ (ജനറല്‍ ക്യാപ്റ്റന്‍) എം ജഗന്‍നാഥ് (സ്റ്റുഡന്റ് എഡിറ്റര്‍) പി അക്ഷയ് (യുയുസി)എന്നിവരാണ് ജനറല്‍ സീറ്റില്‍ ജയിച്ച എസ്എഫ്ഐ പ്രതിനിധികള്‍.

Top