ഇടതുപക്ഷത്തിന് ആത്മവിശ്വാസം കൂട്ടി എസ്.എഫ്.ഐ

തിരഞ്ഞെടുപ്പു നടന്ന കണ്ണൂർ, എം.ജി സർവ്വകലാശാലക്ക് കീഴിലെ കോളജുകളിൽ എസ്.എഫ്.ഐ വമ്പൻ വിജയമാണ് നേടിയിരിക്കുന്നത്. പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിലും ഇങ്ങനെ മൃഗീയ വിജയം നേടാൻ കഴിഞ്ഞത് രാഷ്ട്രീയ എതിരാളികളെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിലും ഈ വിജയത്തിന്റെ തുടർച്ചയാണ് ഇടതുപക്ഷത്തിന് ഉണ്ടാകാൻ പോകുന്നതെന്നാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ അവകാശപ്പെടുന്നത്.(പ്രതികരണം കാണുക)

Top