പാടങ്ങളിൽ കര്‍ഷകര്‍ക്കൊപ്പം  പ്രതിരോധം ഉയർത്തി എസ്.എഫ്.ഐ

 

കേന്ദ്ര സർക്കാർ പാർലമെൻ്റിൽ പാസ്സാക്കിയ കർഷക വിരുദ്ധ ബില്ലിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പാടത്തിറങ്ങി പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി   കർഷകരോടോപ്പം വിദ്യാർഥികൾ പാടശേഖരങ്ങളിൽ സമരത്തിൻ്റെ ഭാഗമായി. കാർഷിക ഗ്രാമമായ കൈനകരിയിൽ നടന്ന പ്രതിഷേധം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ്  വി.എ വിനീഷ്, ആലപ്പുഴ ജില്ലാ സെക്രട്ടറി മുഹമ്മദ് യാസീൻ, പ്രസിഡൻ്റ് എ.എ അക്ഷയ്, ജെഫിൻ സെബാസ്റ്റ്യൻ, ലിയോൺ, കാംബ്ലി തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തുടനീളം 700 കേന്ദ്രങ്ങളിലായി ആയിരത്തിലധികം കർഷകർ വിദ്യാർഥികളോടൊപ്പം സമരത്തിൻ്റെ ഭാഗമായി അണിനിരന്നു.

പാടങ്ങളിൽ നിന്ന് ഉയരട്ടെ പ്രതിരോധം, കർഷക വിരുദ്ധ ബിൽ പിൻവലിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്.എഫ്.ഐ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചത്. അന്നം നൽകുന്ന കർഷകർക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ, അവസാനം വരേയും വിദ്യാർഥികളുടെയും എസ്.എഫ്.ഐയുടെയും പിന്തുണ ഉണ്ടാവുമെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.എം സച്ചിൻ ദേവ് പറഞ്ഞു.

Top