പത്തനംതിട്ടയില്‍ എസ്.എഫ്.ഐ നേതാവിനെ അജ്ഞാത സംഘം വെട്ടി പരിക്കേല്‍പ്പിച്ചു

knife

പത്തനംതിട്ട: എസ്.എഫ്.ഐ നേതാവിനെ അജ്ഞാത സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം ഉണ്ണിരവി(21)യാണ് ആക്രമണത്തിന് ഇരയായത്.

ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പിന്നിലൂടെ വന്ന സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 8.30 ഓടെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം.

ഉണ്ണിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

നേരത്തെ, അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് എസ്.എഫ്.ഐ-എസ്.ഡി.പി.ഐ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെന്നും, ഉണ്ണിക്കെതിരെ വധഭീഷണി ഉയര്‍ത്തിയിരുന്നെന്നും പൊലീസ് അറിയിച്ചു.Related posts

Back to top