എസ്എഫ്‌ഐയെ കയറൂരി വിട്ടത് സിപിഎം; അവര്‍ കോളേജുകള്‍ കൊലക്കളമാക്കിയെന്നും ചെന്നിത്തല

ramesh-Chennithala

പത്തനംതിട്ട: എസ്എഫ്‌ഐയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം അനുയായികളെ കൊന്നു തള്ളിയ സ്റ്റാലിന്റെ പാതയിലാണ് എസ്എഫ്ഐക്കാരെന്നും, കേരളത്തിലെ കലാലയങ്ങളെ അവര്‍ കൊലക്കളമാക്കിയെന്നും സ്എഫ്ഐയെ സിപിഎം കയറൂരി വിട്ടിരിക്കുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ തേടി മറ്റെങ്ങും പൊലീസ് അലയേണ്ട. അവര്‍ എകെജി സെന്ററിലോ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലോ ഉണ്ടാകും. പ്രതികളെ പിടികൂടാന്‍ പൊലീസ് ധൈര്യം കാണിക്കണമെന്നും പ്രതിപക്ഷ നേതാവ് പത്തനംതിട്ടയില്‍ പറഞ്ഞു. കുട്ടികള്‍ക്ക് പാട്ടുപാടാനുള്ള സ്വാതന്ത്ര്യം പോലും നാട്ടിലില്ലെന്നും . ക്രമസമാധാന പാലനത്തില്‍ മുഖ്യമന്ത്രി അമ്പേ പരാജയമാണെന്നും പൊലീസുകാര്‍ ആളെക്കൊല്ലികളായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top