സുവര്‍ണ്ണ ജൂബിലി ആഘോഷിക്കാനൊരുങ്ങി എസ് എഫ് ഐ ; സ്വാഗതസംഘം രൂപീകരിക്കുന്നു

തിരുവനന്തപുരം : സംഘടനയുടെ അമ്പതാം വര്‍ഷം വിപുലമായി ആഘോഷിക്കാനൊരുങ്ങി എസ് എഫ് ഐ. പരിപാടികളുടെ വിപുലമായ സംഘാടനത്തിനും നടത്തിപ്പിനുമായി ഡിസംബര്‍ 20 ന് തിരുവനന്തപുരത്ത് കെ എസ് ടി എ ഹാളില്‍ വെച്ച് സംസ്ഥാനതല സ്വാഗതസംഘം രൂപീകരിക്കും.

എസ് എഫ് ഐ മുന്‍ അഖിലേന്ത്യോ പ്രസിഡന്റും സി പി എം പൊളിറ്റ്ബ്യൂറോ അംഗവുമായ എം എ ബേബി സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്യും. എല്ലാ പുരോഗമന വിശ്വാസികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷും സെക്രട്ടറി കെ എം സച്ചിന്‍ ദേവും അഭ്യര്‍ത്ഥിച്ചു.

Top