എസ് എഫ് ഐ പ്രവര്‍ത്തകര്‍ ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ദളിത് വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി പരാതി.

ഒന്നാം വര്‍ഷ ബി എ വിദ്യാര്‍ത്ഥി ജ്യോതിഷിനാണ് സാരമായി പരിക്കേറ്റത്.

എസ് എഫ് ഐയില്‍ അംഗത്വമെടുക്കാത്തവരെ തിരഞ്ഞു പിടിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാറുണ്ടെന്നും പരാതി നല്‍കിയാലും അതൊന്നും സ്വീകരിക്കാറില്ലെന്നും മറ്റ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

Top