ആലപ്പുഴയില്‍ എസ്എഫ്ഐ-ക്യാമ്പസ് ഫ്രണ്ട് സംഘർഷം ; എസ്എഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു

ആലപ്പുഴ: മഹാരാജാസ് കോളെജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴ ചാരുംമൂട്ടില്‍ എസ്എഫ്ഐ- ക്യാമ്പസ് ഫ്രണ്ട് സംഘട്ടനത്തില്‍ എസ്എഫ്ഐ ഏരിയ സെക്രട്ടറി നൗജസിനു (23) വെട്ടേറ്റു.

പരുക്കേറ്റ മൂന്നുപേരെ നൂറനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകടനം നടത്തിയ എസ്എഫ്ഐക്കാര്‍ എസ്ഡിപിഐയുടെ കൊടിമരം നശിപ്പിച്ചതാണു സംഘര്‍ഷത്തിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

Top