പോളിടെക്‌നിക്ക് കോളേജിൽ എസ്.എഫ്‌ഐ – എ.ബി.വി.പി സംഘർഷം

കോട്ടയം പാലാ കാനാട്ട് പാറ ഗവൺമെന്റ് പോളിടെക്‌നിക്ക് കോളേജിൽ എസ്.എഫ്‌ഐ എ.ബി.വി.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. നവാഗതരെ വരവേൽക്കുന്ന പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ഇരുവിഭാഗം വിദ്യാർഥികൾക്കും പരിക്കേറ്റു. പരിക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയ സംഭവത്തിൽ എട്ട് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. കാസർകോട് അംഗടിമുഗർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ റാഗിംഗ് നടത്തിയ എട്ട് വിദ്യാർഥികൾക്കാണ് സസ്‌പെൻഷൻ നൽകിയത്. 14 ദിവസത്തേക്കാണ് സസ്‌പെൻഷൻ. അടിയന്തിര പിടിഎ യോഗം ചേർന്നാണ് നടപടി സ്വീകരിച്ചത്.

 

Top