ധനുവച്ചപുരത്ത് എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം

തിരുവനന്തപുരം: തിരുവനന്തപുരം ധനുവച്ചപുരം ഐഎച്ച്ആർഡി കോളജിൽ എസ്എഫ്‌ഐ-എബിവിപി സംഘർഷം. സംഘർഷത്തിൽ പൊലീസുകാരന് പരിക്കേറ്റു. പ്രിൻസിപ്പലിന്റെ വാഹനം എറിഞ്ഞു തകർത്തു.

വിദ്യാർത്ഥികൾ തമ്മിലുള്ള വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. വിവരമറിഞ്ഞ് എത്തിയ പാറശാല എസ്‌ഐ ജിതിൻ വാസുവിനെ തടഞ്ഞു നിർത്തി മർദിച്ചു. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

Top