sfi- abvb protest- mattakkara engineering college

കോട്ടയം: മറ്റക്കര ടോംസ് കോളേജില്‍ മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നുള്ള സംഘം തെളിവെടുപ്പ് നടത്തി.

തെളിവെടുപ്പ് നടക്കുന്നതിനിടെ എസ് എഫ് ഐ, എബിവിപി പ്രവര്‍ത്തകര്‍ കോളജ് കെട്ടിടത്തിന്റെ ജനല്‍ ചില്ലുകളും ഓഫീസ് മുറികളും അടിച്ചുതകര്‍ത്തു. ക്ലാസ് മുറിക്കുള്ളില്‍ പൂട്ടിയിട്ട വിദ്യാര്‍ഥിനികളെ മോചിപ്പിച്ചു.

രാവിലെ പതിനൊന്ന് മണിയോടെയാണ് സാങ്കേതിക സര്‍വ്വകലാശാല രജിസ്ട്രാര്‍ അടങ്ങുന്ന സംഘം കോട്ടയം മറ്റക്കര ടോംസ് കോളേജിലെത്തിയത്. ഗൌരവപൂര്‍ണമായ പരാതികളാണ് പെണ്‍കുട്ടികളുടെ ഭാഗത്ത് നിന്നും സര്‍വ്വകലാശാലക്ക് ലഭിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു. സംഘം കോളേജിനുള്ളില്‍ പ്രവേശിപ്പിച്ച് വിദ്യാര്‍ഥികളെയും അധ്യാപകരുടെയും മൊഴി എടുക്കുന്നതിനിടെയാണ് എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി കോളേജിന്റെ മുന്‍വശത്തെ ജനാലകളും ഓഫീസുകളും അടിച്ചുതകര്‍ത്തത്.

തൊട്ടുപിന്നാലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കോളേജിന് പിന്നിലൂടെ കയറി ഉള്ളില്‍ കയറി ഓഫീസ് മുറിയടക്കം അടിച്ചുതകര്‍ത്തൂ. പിന്നീട് വലിയ പൊലീസ് സന്നാഹം കോളജ് കാംപസിലെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

Top