നട്ടെല്ലിന് പരിക്ക്; ബംഗ്ലാദേശ് ഓൾറൗണ്ടർ സെയ്ഫുദ്ദീന് ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകും

ഇംഗ്ലണ്ടുമായുള്ള ടി20 ലോകകപ്പ് മത്സരത്തിന് തൊട്ടുമുമ്പ് ബംഗ്ലാദേശിന് മോശം വാര്‍ത്തയാണ് ലഭിക്കുന്നത്. അവരുടെ ഓള്‍റൗണ്ടര്‍ സെയ്ഫുദ്ദീന് ഇനി ഈ ലോകകപ്പില്‍ കളിക്കാന്‍ ആകില്ല. പരിക്കേറ്റ താരം നാട്ടിലേക്ക് മടങ്ങും എന്ന് ബംഗ്ലാദേശ് അറിയിച്ചു. താരത്തിന്റെ നട്ടെല്ലിന് ആണ് പരിക്കേറ്റത്.

ഈ ലോകകപ്പില്‍ ബംഗ്ലാദേശിന്റെ ആദ്യ നാല് മത്സരങ്ങളില്‍ നിന്നായി ഓള്‍റൗണ്ടര്‍ അഞ്ച് വിക്കറ്റ് നേടിയിരുന്നു. സൈഫുദ്ദീന് പകരം റൂബല്‍ ഹുസൈന്‍ ബംഗ്ലാദേശ് ടീമില്‍ ഇടംനേടും. ബംഗ്ലാദേശിന്റെ ട്രാവലിംഗ് റിസര്‍വ് താരങ്ങളില്‍ ഒന്നായിരുന്നു ഹൊസൈന്‍, ഒമാനിലും യുഎഇയിലും സ്ക്വാഡിനൊപ്പം താരം ഉണ്ടായിരുന്നു.

Top