പ്രായപൂര്‍ത്തിയാകാത്ത മക്കളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ നവി മുംബൈയിലെ ഉല്‍വെയില്‍ ഒരാള്‍ അറസ്റ്റില്‍. ഡ്രൈവറായ പ്രതി പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പെണ്‍മക്കള്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്.

14 വയസുള്ള മകള്‍ വീട്ടില്‍ നിന്ന് ഓടിപ്പോവുകയും പ്രതി മകളെ കാണാനില്ല എന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ നെരുള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടിയെ കണ്ടെത്തി.

തുടര്‍ന്ന് തന്നെയും 13 വയസുള്ള സഹോദരിയേയും പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കുട്ടി പരാതി നല്‍കി. പ്രതിയെ പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്‌തെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും നവി മുംബൈ ഡപ്യൂട്ടി കമ്മിഷണര്‍ സുരേഷ് മേഖ്‌ന പറഞ്ഞു.

 

Top