പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലൈംഗികചൂഷണം ചെയ്തു; കായികധ്യാപിക അറസ്റ്റില്‍

ഫ്‌ലോറിഡ: ഫ്‌ളോറിഡയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപയോഗിച്ച കായികാധ്യാപിക അറസ്റ്റില്‍. 38കാരിയായ ടെയ്‌ലര്‍ ആന്‍ഡേഴ്‌സണെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌പോര്‍ട്‌സ് ഐഎംജി അക്കാദമിയില്‍ അധ്യാപികയായ ഇവര്‍ ഏറെ നാളായി ഒളിവിലായിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഇവര്‍ പൊലീസിന് കീഴടങ്ങി. വിദ്യാര്‍ത്ഥിയുമായി ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ അക്കാദമിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

അധ്യാപിക വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപയോഗിക്കുന്ന വിവരം കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്ന സംഘമാണ് അക്കാദമിയെ അറിയിച്ചത്. ഇതിനോടകം തന്നെ ചില അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. കുട്ടിയോട് അന്വേഷിച്ചപ്പോള്‍ വിശദവിവരങ്ങള്‍ ലഭിച്ചു. ഇതോടെ അകാദമി ടെയ്‌ലറെ പുറത്താക്കുകയും കുട്ടിയുടെ രക്ഷിതാക്കളെയും പൊലീസിനെയും വിവരമറിയിക്കുകയും ചെയ്തു.

Top