Sexual harrasment in calicut univercity

കൊച്ചി: ആണ്‍കുട്ടികളുടെയും സാമൂഹിക വിരുദ്ധരുടേയും ഉപദ്രവത്തിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിദ്യാര്‍ത്ഥിനികളുടെ കത്ത്. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ 444 വിദ്യാര്‍ത്ഥിനികളാണ് കത്തയച്ചത്.

പൊതു ഇടങ്ങളില്‍ പോലും കഴിഞ്ഞ ഒന്നരമാസമായി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തി തുടരുകയാണെന്നും വഴിനടക്കാന്‍ പറ്റാത്ത സാഹചര്യമാണ് ക്യാംപസിനകത്തും പുറത്തുമെന്നും പെണ്‍കുട്ടികള്‍ കത്തില്‍ പറയുന്നു.

ലൈഗികചുവയോടെയുള്ള പെരുമാറ്റം ഭയന്നാണ് ക്യാംപസില്‍ കഴിയുന്നത്. ഇതിനെതിരെ പരാതിപ്പെട്ടിട്ടും സര്‍വ്വകലാശാല അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. കുറ്റക്കാര്‍ക്ക് മാതൃകാപരമായി ശിക്ഷ ലഭിക്കാന്‍ കോടതി ഇടപെടണമെന്നും വിദ്യാര്‍ത്ഥിനികള്‍ കത്തില്‍ ആവശ്യപ്പെട്ടു.

ഒരു വിഭാഗം ആണ്‍കുട്ടികളില്‍ നിന്നും പുറത്ത് നിന്നുള്ളവരുടെയും ലൈംഗിക ചേഷ്ടകള്‍ക്കും കയ്യേറ്റ ശ്രമങ്ങള്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ നേരത്തെ ഗവര്‍ണര്‍ക്കും പരാതി നല്‍കിയിരുന്നു.

Top