പതിനാറുകാരിയെ പ്രണയംനടിച്ച് പീഡിപ്പിച്ചു; നെടുംങ്കണ്ടത്ത്‌ യുവാവ് അറസ്റ്റില്‍

നെടുങ്കണ്ടം: പതിനാറുകാരിയെ പ്രണയംനടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ബൈസന്‍വാലി പൊട്ടന്‍കാട് ലക്ഷംവീട് കോളനി നിവാസി ഈശ്വരനാണ് (21) അറസ്റ്റിലായത്. നാലുമാസം മുമ്പ് തമിഴ്‌നാട്ടില്‍ നിന്ന് കൈലാസപ്പാറ എസ്റ്റേറ്റ് ലയത്തിലെ ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ യുവാവ് പ്രണയംനടിച്ച് വശത്താക്കുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി ഇയാള്‍ പെണ്‍കുട്ടിയെ തന്ത്രപൂര്‍വം ലയത്തില്‍നിന്ന് വിളിച്ചിറക്കി പുത്തടിയിലെ ക്ഷേത്രത്തിന് സമീപത്ത് എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തില്‍ യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് നെടുങ്കണ്ടം കോടതി റിമാന്‍ഡ് ചെയ്തു.

Top