പീഡനാരോപണം ; ഓസ്‌കാര്‍ അക്കാദമി പ്രസിഡന്റ് ജോണ്‍ ബെയ്‌ലിയ്‌ക്കെതിരെ അന്വേഷണം

JOHN

ന്യൂയോര്‍ക്ക്: ഓസ്‌കാര്‍ അക്കാദമി പ്രസിഡന്റ് ജോണ്‍ ബെയ്‌ലിക്കെതിരെ ലൈംഗിക പീഡനാരോപണം. തുടര്‍ന്ന് ബെയ്‌ലിക്കെതിരെ അന്വേഷണം ആരംഭിച്ചു. അക്കാദമി ഓപ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ആണ് ബെയ്‌ലിക്കെതിരെ ലൈംഗിക പീഡനമ ടക്കം പരാതി ലഭിച്ചെന്നും ഇതില്‍ അന്വേഷണം ആരംഭിച്ചെന്നും വ്യക്തമാക്കിയത്.

പരാതി ആര് നല്‍കി എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ മൂന്ന് പേരാണ് പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2017 ആഗസ്റ്റില്‍ അക്കാദമിയുടെ പ്രസിഡന്റായി ചുമതലയേറ്റ ബെയ്‌ലിയ്ക്ക് അക്കാദമി ആവശ്യപ്പെട്ടാല്‍ സ്ഥാനം രാജിവെക്കേണ്ടിവരും.

Top