പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി; രണ്ടു പേരില്‍ ഒരാള്‍ മരിച്ചു

rape123

പൂന: പൂനയില്‍ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ മരണപ്പെട്ടു. ഞായറാഴ്ച പൂനയിലെ ഹിന്‍ജാവാടിയില്‍ വെച്ചാണ് 12 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍ക്കുട്ടിയാണ് മരിച്ചത്. പരിക്കേറ്റ രണ്ടാമത്തെ കുട്ടിയും ചികിത്സയിലാണ്.

സംഭവത്തെ തുടര്‍ന്ന് കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിരണ്ടുകാരനായ ഗണേഷ് നിഖാമിനെയും പതിനേഴുക്കാരനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീടിനു സമീപത്തെ ക്ഷേത്രത്തില്‍ പോയി മടങ്ങുന്ന സമയത്ത് മിഠായി തരാമെന്ന് പറഞ്ഞ് കുട്ടികളെ ആളൊഴിഞ്ഞ് സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് കുട്ടികളെ പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ അസഹനീയമായ വേദന അനുഭവപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാള്‍ സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്നാണ് കുട്ടിയെ രക്ഷിതാക്കള്‍ ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതരാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Top