പീഡന പരാതി: മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മുംബൈയിലേക്ക് പറന്ന് ബിനോയ്

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ ബിനോയ് കോടിയേരി മുംബൈയിലെത്തിയതായി സൂചന. ജാമ്യ വ്യവസ്ഥയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി ഇന്ന് ഓഷിവാര സ്റ്റേഷനില്‍ പോകുമെന്നാണ് വിവരം.

കോടതി നിര്‍ദേശപ്രകാരം വരുന്ന തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടത്.പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധയുമായി ബിനോയ് സഹകരിക്കണമെന്നും കോടതിയുടെ ഉത്തരവുണ്ട്. കേസില്‍ ബിനോയിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ യുവതിയുടെ കുടുംബം ഇന്ന് തീരുമാനം എടുക്കും. ഇതിനിടെ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടി പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Top