വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍

കോഴിക്കോട്: വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ യൂത്ത് ലീഗ് നേതാവിനെ പൊലീസ് അറസ്റ്റുചെയ്തു. മടവൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പുല്ലാളൂര്‍ ചെരച്ചോറ മീത്തല്‍ മുഹമ്മദ് റാഫിയെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ത്ഥിയെ കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റുകയും ആളൊഴിഞ്ഞ കുന്നിന്‍ പ്രദേശത്ത് എത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതി.

പീഡിപ്പിച്ചതിന് ശേഷം പള്ളിക്ക് സമീപം ഇറക്കി വിട്ട് മടങ്ങുന്നതിനിടെ വിദ്യാര്‍ത്ഥി കാറിന്റെ നമ്പര്‍ ശ്രദ്ധിക്കുകയും വിവരം രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. കുന്ദമംഗലം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് കാറിന്റെ ഉടമയെ കണ്ടെത്തിയപ്പോള്‍ മൂന്ന് മാസം മുമ്പ് മുഹമ്മദ് റാഫിക്ക് ഇത് വാങ്ങിയതായി കണ്ടെത്തി. തുടര്‍ന്നാണ് റാഫിയെ പൊലീസ് അറസ്റ്റ് ചെയ്തത്. റാഫിയെ 14 ദിവസത്തേക്ക് കോഴിക്കോട് പോക്സോ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണിപ്പോള്‍.

Top