കോട്ടയത്ത് പത്തൊന്‍പതുകാരിക്ക് ഗുണ്ടയുടെ ക്രൂര പീഡനം

rapes

ചങ്ങനാശേരി: കോട്ടയത്ത് പത്തൊന്‍പതുകാരിക്ക് ഗുണ്ടയുടെ ക്രൂര പീഡനം. ശനിയാഴ്ച്ച പുലര്‍ച്ചെ ചങ്ങനാശേരി മേഖലയിലാണ് സംഭവം.

ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചങ്ങനാശേരി തൈപ്പറമ്പില്‍ ബിനീഷ് (26) അറസ്റ്റിലായി.

പിടിയിലാകുമ്പോള്‍ ബിനീഷ് കഞ്ചാവ് ലഹരിയിലായിരുന്നുവെന്നും ഇയാള്‍ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടയാളാണെന്നും പോലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനുപോയ സമയത്തായിരുന്നു ആക്രമണം.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Top