85 വയസ്സുള്ള വൃദ്ധയ്ക്ക് നേരെ ലൈംഗികാതിക്രമം; ബന്ധു കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ട അരുവാപ്പുലത്ത് 85 വയസ്സുള്ള വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം. വയോധികയുടെ ചെറുമകളുടെ ഭര്‍ത്താവാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 16 വര്‍ഷമായി വയോധിക ചെറുമകളുടെ ഒപ്പമാണ് താമസിച്ചിരുന്നത്.

കഴിഞ്ഞ മെയ് 10 മുതലാണ് 85 കാരി കോന്നിയിലെ വീട്ടില്‍ പീഡനത്തിന് ഇരയായത്.   വിവരം കുടുംബാംഗങ്ങളോട് പറഞ്ഞപ്പോള്‍ പുറത്ത് പറയരുതെന്നായിരുന്നു ഉപദേശം. ഉപദ്രവം സഹിക്കാന്‍ പറ്റാതായതോടെ അയല്‍വാസികളോട് വിവരം പറഞ്ഞെങ്കിലും അവരും സഹായിച്ചില്ല. ഇതോടെയാണ് 85 കാരി ഇന്നലെ സമീപത്തെ അംഗനവാടി ജീവനക്കാരോട് സഹായം അഭ്യര്‍ത്ഥിച്ച് എത്തിയത്. ഇവരാണ് വൃദ്ധയെ കോന്നി പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നല്‍കാന്‍ സഹായിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതി ശിവദാസനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

 

Top