പത്താം ക്ലാസുകാരനോട് ലൈംഗിക അതിക്രമം; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

വയനാട്: പത്താം ക്ലാസുകാരനോട് ലൈംഗിക അതിക്രമം നടത്തിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിസിപ്പല്‍ അറസ്റ്റില്‍. വൈത്തിരി പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി. കൊളഗപ്പാറ സ്വദേശിയായ 54കാരനെ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ജയപ്രകാശിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.

ജൂലൈ മാസത്തിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. കൗണ്‍സലിങ്ങിനിടെ കുട്ടി ചൈല്‍ഡ് ലൈനിന് നല്‍കിയ മൊഴിയിലൂടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന്, ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ, ജില്ല ജയിലില്‍ റിമാന്‍ഡ് ചെയ്തു.

 

Top