വഴിയില്‍ തടഞ്ഞുനിര്‍ത്തി പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പൊലീസ് പിടിയില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ലൈംഗികമായി ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. നെടുമങ്ങാട് പനച്ചമൂട് കൊല്ലായിക്കോണം പ്രണവം വീട്ടില്‍ ഉണ്ണി എന്ന പൈലി( 39)യെ നെടുമങ്ങാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് ആറാം തിയ്യതി വൈകിട്ട് 3.15 മണിയ്ക്ക് വാണ്ട ഭാഗത്ത് ഇടവഴിയില്‍ വച്ചാണ് സംഭവം. വീട്ടിലേയ്ക്ക് നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്ന് പ്രതി തടഞ്ഞുനിര്‍ത്തി. ശേഷം, ദേഹത്ത് കയറിപ്പിടിച്ചു.

പെയിന്റിങ് തൊഴിലാളിയാണ് പൈലി. നെടുമങ്ങാട് ഡി.വൈ.എസ്.പി അനില്‍ കുമാറിന്റെ നിര്‍ദേശാനുസരണം സി.ഐ.വി രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

 

Top