റൊണാള്‍ഡോയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസ്; റദ്ദാക്കാന്‍ യുഎസ് ജഡ്ജിയുടെ ശുപാര്‍ശ

രു പതിറ്റാണ്ടിലേറെ മുമ്പ് ലാസ് വെഗാസില്‍ നടന്ന സംഭവത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കാന്‍ യുഎസ് ജഡ്ജിയുടെ ശുപാര്‍ശ. മജിസ്ട്രേറ്റ് ജഡ്ജ് ഡാനിയല്‍ ആല്‍ബ്രെഗ്റ്റ്‌സാണ് കേസ് അവസാനിപ്പിക്കാനുള്ള റൊണാള്‍ഡോയുടെ ആവശ്യം അംഗീകരിക്കണമെന്ന് ശുപാര്‍ശ ചെയ്തത്.

റൊണാള്‍ഡോയുടെ അഭിഭാഷകന്‍ പീറ്റര്‍ ക്രിസ്റ്റ്യന്‍സെന്‍ ശുപാര്‍ശയെ സ്വാഗതം ചെയ്തു. കോടതി ഈ വിഷയത്തെക്കുറിച്ച് വിശദമായ അവലോകനം നടത്തിയതിലും റൊണാള്‍ഡോയ്‌ക്കെതിരായ കേസ് റദ്ദാക്കാനും ശുപാര്‍ശ ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മയോര്‍ഗയുടെ അഭിഭാഷകര്‍ പ്രതികരിച്ചിട്ടില്ല.

2009 ല്‍ ഹോട്ടല്‍ മുറിയില്‍ വച്ച് റൊണാള്‍ഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി മുന്‍ മോഡല്‍ കാതറിന്‍ മയോര്‍ഗ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പോര്‍ച്ചുഗീസ് താരം ആരോപണങ്ങള്‍ നിഷേധിച്ചു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതെന്നും റൊണാള്‍ഡോ വ്യക്തമാക്കി.

ശിക്ഷിക്കപ്പെടാനുള്ള സാധ്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കിയിരുന്നു. എന്നാല്‍ മയോര്‍ഗ നഷ്ടപരിഹാരത്തിനായി വീണ്ടും കോടതിയെ സമീപിച്ചു.

 

Top