വൈദികര്‍ക്കെതിരായ ലൈംഗികാരോപണം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

orthodox sabha

തിരുവല്ല: മലങ്കര ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗികാരോപണം കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി. കേസില്‍ അന്വേഷണം നടത്തണമെന്ന് ഭരണപരിഷ്‌ക്കാര കമ്മിഷന്‍ വി.എസ് അച്യുതാനന്ദന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ വിഷയത്തില്‍ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഡി.ജി.പിയോട് വിശദീകരണവും തേടിയിരുന്നു.

ഓര്‍ത്തഡോക്സ് സഭയില്‍ കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് വൈദികര്‍ അദ്ധ്യാപികയായ യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയതാണ് കേസ്.

Top