വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവിനെതിരെ കേസെടുത്തു

rape

ഹൈദരാബാദ്: ഹൈദരാബാദിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം. 14 കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോടാണ് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവായ ദാമോദര്‍ ലെംഗിക അതിക്രമത്തിന് ശ്രമിച്ചത്.ഹൈദരാബാദ് സ്വദേശിയാണ് ദാമോദര്‍. ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇയാള്‍ ഒളിവിലാണ്.

കഴിഞ്ഞ ദീപാവലി ആഘോഷത്തിനിടെയായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കഴിഞ്ഞ ആഴ്ചയാണ് വിദ്യാര്‍ത്ഥിനിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്.

ദാമോദറിനെതിരെ പോസ്‌കോ(പ്രൊട്ടക്ഷന്‍ ഒഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും അന്വേഷണ സംഘം വ്യക്തമാക്കി.

Top