അഞ്ച് വൈദികര്‍ക്കെതിരായുള്ള ലൈംഗിക ആരോപണം ; പരാതി സ്ഥിരീകരിച്ച് സഭാ നേതൃത്വം

orthodox sabha

തിരുവല്ല: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരായുള്ള ലൈംഗിക ആരോപണ വിവാദത്തില്‍ പരാതി സ്ഥിരീകരിച്ച് സഭാ നേതൃത്വം. തിരുവല്ല സ്വദേശിയായ വീട്ടമ്മയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് പരാതിയുമായി രംഗത്ത് എത്തിയിരുന്നു.
സംഭവം വിവാദമായെങ്കിലും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി സഭാ നേതൃത്വത്തില്‍ നിന്നും പ്രതികരണമൊന്നുമുണ്ടാവാത്തതില്‍ വിശ്വാസികള്‍ക്കിടയിലടക്കം വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇതിനിടെയാണ് പാരാതി ലഭിച്ചതായി സഭാ നേതൃത്വം വാര്‍ത്താക്കുറിപ്പിറക്കിയത്.

അതേസമയം സംഭവത്തില്‍ അഞ്ച് വൈദികരെ അന്വേഷണ വിധേയമായി ഓര്‍ത്തഡോക്സ് സഭ നേതൃത്വം സസ്പെന്റ് ചെയ്തിരുന്നു. നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരെയും തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെയുമാണ് പള്ളികളുടെ വികാരി സ്ഥാനത്തു നിന്ന് മാറ്റിയിരുന്നത്. ആരോപണത്തില്‍ അന്വേഷണം നടക്കുന്നതായും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും നിരപാരാധികളെ ശിക്ഷിക്കില്ലെന്നും സഭ നേതൃത്വം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. അവിഹിത ബന്ധം വിവരിക്കുന്ന ഭര്‍ത്താവിന്റേതെന്ന പേരിലുള്ള ശബ്ദരേഖ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പരാതി സ്ഥിരീകരിച്ചതായി ഇന്ന് സഭാ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.

Top