പീഡനക്കുറ്റത്തിന് പിടിക്കപ്പെട്ടയാളെ പിരിച്ചു വിടാന്‍ ഗൂഗിള്‍ ചിലവാക്കിയത് 315 കോടി രൂപ

google

കാലിഫോര്‍ണിയ : പീഡനക്കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ സാധാരണ കമ്പനികള്‍ ജോലിക്കാരെ നല്ല പിട നല്‍കി പറഞ്ഞു വിടുകയാണ് പതിവ് പലപ്പോഴും ഇത്തരത്തില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കുടിശികയുള്ള ശമ്പളമോ പിരിച്ചു വിടുമ്പോള്‍ നല്‍കേണ്ട ആനുകൂല്യങ്ങളോ ഒന്നും ഒരു കമ്പനിയും നല്‍കാറില്ല. എന്നാല്‍ സെര്‍ച്ച് എന്‍ജില്‍ ലോകത്തെ വമ്പന്‍മാരായ ഗൂഗിള്‍ തങ്ങളുടെ ജോലിക്കാരോട് ഇത്തരത്തില്‍ ഒരു വേര്‍തിരിവും കാണിക്കാറില്ല എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

ഗൂഗിളില്‍ ജോലിചെയ്യുന്ന ജോലിക്കാര്‍ പീഡന പരാതികളിള്‍ പിടിക്കപ്പെട്ടാല്‍ കോടികള്‍ പാരിതോഷികം നല്‍കിയാണ് ഗൂഗിള്‍ അവരെ പറഞ്ഞു വിടുക. ഗൂഗിള്‍ ഇത്തരത്തില്‍ ചെലവാക്കിയ കോടികളുടെ കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ ഇന്ത്യന്‍ വംശജനായ അമിത് സിംഗാളും ഉള്‍പ്പെടുന്നുണ്ട്. സിംഗലിനെ പുറത്താക്കാന്‍ ഏകദേശം 315 കോടി രൂപയാണ് ഗൂഗിള്‍ ചെലവാക്കിയത്. ലൈംഗിക ആരോപണം പോലെയുള്ള ഗുരുതരമായ കുറ്റം ചുമത്തി ഒരാളെ പുറത്താക്കുമ്പോള്‍ കരാര്‍ പ്രകാരമുള്ള സംഖ്യ നല്‍കേണ്ട ബാദ്ധ്യത സാധാരണരീതിയില്‍ ഒരു കമ്പനി പാലിക്കേണ്ട ആവശ്യമില്ല. പക്ഷേ ഗൂഗിള്‍ ഇത് ചെയ്തതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്.

സിംഗാളിന് ആദ്യത്തെ രണ്ടുവര്‍ഷം 15 ദശലക്ഷം ഡോളറും ഗൂഗിന് എതിരാളികളായ മറ്റ് ടെക് കമ്പനികളില്‍ ജോലി ചെയ്യാതിരിക്കാന്‍ 15 ദശലക്ഷം ഡോളറും നല്‍കി. പുറത്താക്കലിന് വിധേയനായ വ്യക്തി എതിരാളിയുടെ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്ന് വികസിപ്പിച്ച് കൊണ്ടിരിക്കുന്ന പദ്ധതികളുടെയടക്കം രഹസ്യങ്ങള്‍ പങ്ക് വയ്ക്കുമോ എന്ന ഭയവും, മറ്റ് നിയമനടപടികള്‍ സ്വീകരിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കുമാണ് ഗുഗിള്‍ കോടികള്‍ നല്‍കി സന്തോഷത്തോടെ ആരോപണ വിധേയരെ പിരിച്ചു വിടുന്നത്.

Top