പി.കെ.ശശിക്കെതിരായ സി.പി.എം അന്വേഷണം അന്തിമഘട്ടത്തിലേക്ക് ; നടപടിയുണ്ടായേക്കും

PK-SASI

തിരുവനന്തപുരം : ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡനപരാതിയില്‍ പി.കെ.ശശിക്കെതിരായ സി.പി.എം അന്വേഷണം അന്തിമഘട്ടത്തിലേക്ക്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് രണ്ടംഗ അന്വേഷണ കമ്മിഷന്റെ ശ്രമം. മുപ്പത്, ഒന്ന് തിയതികളില്‍ നടക്കുന്ന സംസ്ഥാന സമിതിയിലായിരിക്കും അച്ചടക്കനടപടി തീരുമാനം.

എ.കെ.ബാലനും പി.കെ.ശ്രീമതിയുമടങ്ങുന്ന അന്വേഷണ കമ്മിഷന്‍ പാലക്കാട്ടെത്തി പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. കൂടാതെ പി.കെ.ശശിയുടെ വിശദീകരണവും രേഖപ്പെടുത്തി. ടെലിഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി കമ്മിഷന് കൈമാറിയിട്ടുണ്ട്. ഉത്തരവാദിത്തമുള്ള പാര്‍ട്ടി നേതാവില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റം പി.കെ.ശശിയുടെ ഭാഗത്തുനിന്നുണ്ടായി എന്നാണ് കമ്മിഷന്റെ പ്രാഥമിക വിലയിരുത്തല്‍.

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പി.കെ.ശശിയെ സസ്‌പെന്‍ഡ് ചെയ്യാനാണ് സാധ്യത.

Top