സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം മൂന്നംഗസമിതി അന്വേഷിക്കും

ന്യൂഡല്‍ഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം മൂന്നംഗസമിതി അന്വേഷിക്കും. ജസ്റ്റിസ് എസ്.എ ബോംബ്‌ഡെയുടെ നേതൃത്വത്തിലായിരിക്കും ആഭ്യന്തരഅന്വേഷണം നടക്കുക. അന്വേഷണസമിതിയില്‍ ജസ്റ്റിസ് എന്‍.വി രമണയും ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും ഉണ്ടാകും.

അതേസമയം ചീഫ് ജസ്റ്റിസിനെ കുടുക്കുന്നതിന് ലൈംഗികാരോപണം ഉയര്‍ത്തിയ അഭിഭാഷകന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഡല്‍ഹി സ്വദേശിയായ അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സിനാണ് സുപ്രീംകോടതി നോട്ടീസയച്ചത്. ലൈംഗിക ആരോപണത്തില്‍ കുടുക്കാന്‍ ഒന്നര കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന് സത്യവാങ്മൂലം നല്‍കിയ അഭിഭാഷകനോട് നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ചീഫ് ജസ്റ്റസിനെതിരെ മുന്‍ ജീവനക്കാരി ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ബയന്‍സ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക പീഡനാരോപണം സ്വമേധയാ കേസെടുത്ത് പരിഗണിക്കുന്നത്.

Top