മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം; വിചാരണ നടപടികള്‍ വേഗം പൂര്‍ത്തിയാക്കണമെന്ന് സിസ്റ്റര്‍ ലൂസി

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ഉണ്ടെന്നും അതിനാല്‍ വിചാരണ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും സിസ്റ്റര്‍ ലൂസിസി വടക്കേല്‍. ഫോണിലൂടെയും നേരിട്ടും മൊഴി മാറ്റാന്‍ സമ്മര്‍ദം ചെലുത്തുന്നു എന്ന് സിസ്റ്റര്‍ ലൂസി ആരോപിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയത് ഉത്തമ ബോധ്യത്തോടെയാണ്. മാനസിക രോഗമുണ്ടെന്ന തരത്തില്‍ കോടതിയില്‍ മൊഴി മാറ്റി പറയണമെന്നാണ് സമ്മര്‍ദ്ദമെന്നും ലൂസി വടക്കേല്‍ പറഞ്ഞു.

ഒറ്റപ്പെടുത്താനും സഭാ വിരോധിയായി ചിത്രീകരിക്കാനും മാനസിക രോഗിയാക്കി മാറ്റാനും ശ്രമം നടക്കുകയാണ്. സമ്മര്‍ദ്ദത്തിന്റെയും ഒറ്റപ്പെടലിന്റേയും ലോകത്താണ് ജീവിക്കുന്നതെന്നും ലൂസി പറഞ്ഞു.

Top