വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ച് വരുത്തി പീഡനത്തിനിരയാക്കി; അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിദ്യാർഥിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. അമ്പൂരി ശൂരവാണി കൊച്ചാലുങ്കൽ വീട്ടിൽ ആന്റണി(53)നെയാണു കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ നഗ്ന ചിത്രങ്ങൾ കാണിച്ചായിരുന്നു ഇയാൾ സ്ഥിരം പീഡനത്തിന് ഇരയാക്കിയിരുന്നത്. കഴകുട്ടം ഇന്‍സ്പെക്ടര്‍ എസ്‌ എച്ച് ഒ എസ്‌ വൈ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട രക്ഷിതാക്കൾ കുട്ടിയോട് സംസാരിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

Top