സെക്‌സിയസ്റ്റ് മെയിലും, സെക്‌സിയസ്റ്റ് നടനും ഹൃത്വി തന്നെ

ഷ്യയിലെ ഏറ്റവും സെക്‌സിയായ പുരുഷനായി ഹൃത്വിക് റോഷന്‍. യുകെയില്‍ നിന്നുള്ള വീക്കിലി ന്യൂസ് പേപ്പര്‍ ഈസ്റ്റേണ്‍ ഐ ആണ് ഹൃത്വികിനെ തെരഞ്ഞെടുത്തത്. ‘സെക്‌സിയസ്റ്റ് ഏഷ്യന്‍ മെയ്ല്‍ ഓഫ് 2019’മാത്രമല്ല, കൂടാതെ ദശകത്തിന്റെയും സെക്‌സിയസ്റ്റ് നടനും ഹൃത്വി തന്നെയാണ്.

ശരീര സംരക്ഷണവും 2019 ല്‍ പുറത്തിറങ്ങിയ സിനിമകളുടെ വിജയവും ഹൃത്വിക്കിനെ ഒന്നാമതെത്തിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചെന്ന് പട്ടിക തയ്യാറാക്കിയ മാഗസിന്റെ സ്ഥാപകന്‍ അസ്ജദ് നസിര്‍ പറഞ്ഞു.

2017 ല്‍ ഈ പട്ടികയില്‍ ഒന്നാമതെത്തിയത് ഷാഹിദ് കപൂര്‍ ആയിരുന്നു. ഇത്തവണ ഷാഹിദ് രണ്ടാം സ്ഥാനത്താണ്.

Top