മുംബൈയില്‍ ലൈംഗികതൊഴിലാളിയായ യുവതിയെ കഴുത്തറുത്ത് കൊന്നു

മുംബൈ: ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ലൈംഗികതൊഴിലാളിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. എം.ടി.എന്‍.എല്‍. ജങ്ഷനിലെ ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത ശേഷമാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

രാവിലെ നാട്ടുകാരാണ് യുവതിയുടെ മൃതേദഹം ഓവുചാലില്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ യുവതി ബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തി.

കഴുത്തറുത്തതിന് പുറമേ സ്വകാര്യഭാഗങ്ങളിലും മാരകമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

 

Top