ചെന്നൈയിൽ സെക്സ് റാക്കറ്റ് സംഘം പിടിയിൽ

arrest

ചെന്നൈ: തമിഴ്നാട്ടില്‍ പതിനാറുകാരിയെ ഇരുന്നൂറിലേറെ പേര്‍ക്ക് മുന്നിലെത്തിച്ച് ക്രൂര പീഡനത്തിനിരയാക്കിയ സെക്സ് റാക്കറ്റ് പിടിയില്‍. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘത്തെ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് കുടുക്കിയത്.

പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീ ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റിലായി.മധുരയില്‍ നിന്നുള്ള 16 കാരിക്കു നേരിട്ട ക്രൂരതകള്‍ കേട്ടു ഞെട്ടുകയാണു തമിഴകം. സ്വന്തം അച്ഛന്റെ സഹോദരിയുടെ നേതൃത്തിലായിരുന്നു പീഡനം. കഴിഞ്ഞ ദിവസമാണ് മധുര തലക്കുളം പൊലീസ് ആറംഗ പെണ്‍വാണിഭ സംഘത്തെ പിടികൂടുന്നത്.

Top