പ്രണയം നിരസിച്ച പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കടുത്ത ശിക്ഷ; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നടപടി പൊലീസ് സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പുതിയ നിയമ നിര്‍മ്മാണത്തിന് അതിര്‍വരമ്പുകളുണ്ടെന്നതിനാല്‍ നിലവിലെ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

രക്ഷിതാക്കള്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കണം. മാനസ കേസില്‍ കൊലപാതകി ബീഹാറില്‍ നിന്ന് തോക്ക് വാങ്ങിയത് കണ്ടെത്തിയത് പൊലീസിന്റെ മികവാണ്. സംസ്ഥാനത്തെ സ്ത്രീധനം നല്‍കിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട മുഖ്യമന്ത്രി, ജനപ്രതിനിധികള്‍ അത്തരം വിവാഹങ്ങളില്‍ പങ്കെടുക്കരുതെന്നും അഭ്യര്‍ത്ഥിച്ചു.

 

Top