വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളെ ബാധിക്കുന്ന ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടത്തി. ബ്രിട്ടീഷ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററാ (എന്‍.സി.എസ്.സി)ണ് പിഴവ് കണ്ടെത്തിയത്. പഴയ കമ്പ്യൂട്ടറുകളിലും അപ്‌ഡേറ്റ് ചെയ്ത സുരക്ഷാ സംവിധാനങ്ങളില്ലാത്ത കമ്പ്യൂട്ടറുകളിലുമാണ് ഈ സുരക്ഷാ ഭീഷണിയുള്ളത്.

കമ്പ്യൂട്ടറിന്റെ മുഴുവന്‍ നിയന്ത്രണവും കൈയ്യടക്കാന്‍ ഹാക്കര്‍മാരെ സഹായിക്കാന്‍ ശേഷിയുള്ള ഒരു റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ ബഗ് എന്നാണ് ഈ സുരക്ഷാ വീഴ്ചയെ എന്‍സിഎസ്‌സി വിശദീകരിക്കുന്നത്.

റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ രഹസ്യ നിരീക്ഷണം നടത്തുന്നുണ്ടെന്ന ആശങ്കകളെ തുടര്‍ന്ന് ആന്റിവൈറസ് സോഫ്റ്റ്‌വെയറുകളില്‍ നിരീക്ഷണം നടത്തുന്നതിനിടയിലാണ് എന്‍സിഎസ്‌സി ഈ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയത്.

ഇതേതുടര്‍ന്ന് ഈ ബ്രിട്ടീഷ് ഏജന്‍സിയുമായി സഹകരിച്ച് മാല്‍വെയര്‍ പ്രൊട്ടക്ഷന്‍ എഞ്ചിന്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള നടപടികള്‍ മൈക്രോസോഫ്റ്റ് ആരംഭിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top