ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍

കൊച്ചി : ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍. ശബരിമലയില്‍ പൊലീസ് നടപടിക്കിടെ പരിക്കേറ്റ മട്ടാഞ്ചേരി സ്വദേശി സരോജം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.

വാഹനങ്ങള്‍ക്ക് പൊലീസിന്റെ പാസ് ഏര്‍പ്പെടുത്തിയതിനെതിരെ വാഹന ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ എടുത്ത കേസുകളും ഇന്ന് പരിഗണിക്കുന്നുണ്ട്.

അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട് മൂന്നംഗ സമിതിയെ നിയോഗിച്ച ഹൈക്കോടതി വിധിക്കെതിരെ ബുധനാഴ്ച സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാര്‍ നേരിട്ടു സമീപിക്കാതെ പോലീസ് വഴി നീക്കം നടത്താനാണ് ആലോചനയെന്നാണ് സൂചന.

Top