15 മുന്‍ നിയമസഭാംഗങ്ങളും മുന്‍ എംപിയും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

തമിഴ്‌നാട് : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് സാന്നിധ്യം ബിജെപി. മുന്നോടിയായി തമിഴ്‌നാട്ടില്‍ നിന്നുള്ള 15 മുന്‍ എംഎല്‍എമാരും ഒരു മുന്‍ എംപിയും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. നേതാക്കളില്‍ ഭൂരിഭാഗവും മുന്‍ സഖ്യകക്ഷിയായ എഐഎഡിഎംകെയില്‍ നിന്നുള്ളവരാണ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ, കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, എല്‍ മുരുകന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പുതിയ നേതാക്കള്‍ക്ക് അംഗത്വം നല്‍കി. നേതാക്കളുടെ വരവ് ബിജെപിക്ക് കരുത്ത് പകരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ എത്തുന്ന മോദിയുടെ കരങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇവര്‍ ആഗ്രഹിക്കുന്നുവെന്നും അണ്ണാമലൈ പറഞ്ഞു.

പരമ്പരാഗതമായി ബിജെപി വലിയ ശക്തിയല്ലാത്ത തമിഴ്‌നാട് പോലുള്ള സംസ്ഥാനത്ത് പോലും മോദിക്ക് ലഭിക്കുന്ന ജനപ്രീതിയാണ് നേതാക്കളുടെ ഒന്നിച്ചുള്ള വരവില്‍ നിന്നും മനസ്സിലാക്കാനാവുന്നതെന്ന് ചന്ദ്രശേഖര്‍ പ്രതികരിച്ചു. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎ 400 കടക്കുമെന്നും, പുതിയ സീറ്റുകളില്‍ പലതും തമിഴ്നാട്ടില്‍ നിന്നായിരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Top